കൊട്ടാരക്കര ബൈപ്പാസിന് ഭരണാനുമതി
ഭൂമിയേറ്റെടുക്കലിന് 110 കോടി. കൊട്ടാരക്കരയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നു.

കൊട്ടാരക്കര നഗരത്തിലെ 585 തക്കുരുക്ക് ശാശ്വതമായി ആഘാത പരിഹരി ക്കുക എന്ന ലക്ഷ്യത്തോടെ 2.78 കി.മീ നീളവും 23 മീറ്റർ വീതിയുമുള്ള ബൈ പ്പാസ്സ് നിർമ്മിക്കുകയാണ്. പരിസ്ഥിതി പഠനം പൂർത്തിയായി ഭൂമിയുടെ ന്യായവില നിശ്ചയിക്കുന്ന തിനുള്ള നടപടികൾ പുരോഗമിക്കുക യാണ്. ബൈപാസിൻ്റെ ഡിസൈനും എസ്റ്റിമേറ്റും അംഗീകരിച്ചു. ഭൂമി ഏറ്റെ ടുക്കലിനായി കിഫ്ബി വഴി 110.36 കോടി രൂപയാണ് ചെലവഴിക്കുക. എം.സി. റോഡിൽ ഡ്രൈവിംഗ് ടെസ്റ്റ്
ബാലഗോപാ
മൈലം വില്ലേജ് ഓഫീസിന് സമീപം റോഡിനു കുറുകെ എലിവേറ്റഡ് പാത, എത്തിച്ചേരുംവിധമാണ് ബൈപ്പാസിൻ്റെ മേൽപ്പാലങ്ങൾ എന്നിവയും ബൈപ്പാ ഗ്രൗണ്ടിന് സമീപത്തുനിന്നും ആരംഭിച്ച് അലൈൻമെന്റ്. കൊല്ലം-ചെങ്കോട്ട സിൻ്റെ ഭാഗമായുണ്ടാകും.
കൊട്ടാരക്കരയിൽ സർക്കാർ മേഖലയിൽ രണ്ടു പുതിയ കോളേജുകൾ

40 സീറ്റുകളുമായി സി-പാസ് നഴ്സിങ് കോളേജ്.
എം.ജി. സർവ്വകലാശാലയുടെ കീഴിലുള്ള C-PAS ന്റെ നഴ്സിങ് കോളേജ് കൊട്ടാരക്കരയിൽ ആരംഭിച്ചു. 40 സീറ്റുകളുള്ള ബി.എസ്സി. നഴ്സിങ് ബാച്ചാണ് അനുവദിച്ചിട്ടുള്ളത്. കൊട്ടാരക്കര താലൂക്ക്ആ ശുപത്രിയോട് ചേർന്നാണ് നഴ്സിങ് കോളേജ് പ്രവർത്തിക്കുന്നത്.

അഞ്ച് ബിരുദ കോഴ്സുകളുമായിഐ.എച്ച്.ആർ.ഡി ആർട്സ് & സയൻസ് കോളേജ്
കൊട്ടാരക്കരയിൽ പുതിയൊരു ആർട്സ് & സയൻസ് കോളേജ് കൂടി ആരംഭിക്കാൻ കഴിഞ്ഞു. ബി.എസ്.സി. സൈക്കോളജി, ബി.കോം കോ-ഓപ്പറേഷൻ, ബി.കോം ഫിനാൻസ്, ബി.എസ്.സി. കമ്പ്യൂട്ടർ സയൻസ്, ബി.എ. ജേർണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ എന്നിങ്ങനെ അഞ്ച് വിവിധ കോഴ്സുകളാണ്
കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ അഞ്ചുകോടി രൂപ ചെലവിൽ പിൽഗ്രിം ഹൗസും അമിനിറ്റി സെന്ററും

കേരളത്തിൽ ഏറ്റവും കൂടുതൽ തീർത്ഥാടകരെത്തുന്ന ക്ഷേത്രങ്ങ ളിലൊന്നാണ് കൊട്ടാരക്കര മഹാഗ ണപതി ക്ഷേത്രം. തീർത്ഥാടകർക്ക് താമസിക്കാനും വിശ്രമിക്കാനുമുള്ള സൗകര്യങ്ങളുടെ അപര്യാപ്തത പരി ഹരിക്കുന്നതിനായി ക്ഷേത്രത്തോട് ചേർന്ന് പിൽഗ്രിം ഹൗസും അമിനിറ്റി സെന്ററും നിർമ്മിക്കുകയാണ്. 2025-26 ലെ ബജറ്റിൽ ഇതിനായി 5 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. നടപ്പു സാമ്പത്തികവർഷം തന്നെ നിർമ്മാണം പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിൽ ദേവസ്വം ബോർഡിൻ്റെ നേതൃത്വത്തിൽ വിവിധ വികസന പ്രവർത്തനങ്ങൾ നടപ്പിലാ ക്കുന്നതിനുള്ള 25 കോടി രൂപയുടെ മാസ്റ്റർ പ്ലാനും ഉടൻ അംഗീകരിക്കും. അതുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങളും ഈ വർഷം തന്നെ ആരംഭിക്കും.
രവിനഗറിലെ കെ.ഐ.പി. കാമ്പസ്സിൽ വികസന പദ്ധതികളുയരുന്നു
കൊട്ടാരക്കര രവിനഗറിലെ കെ.ഐ.പി ക്യാമ്പസിൽ കാടുപിടിച്ചുകിടന്ന കെ. ഐ.പി ഭൂമി നാടിൻ്റെ പൊതുവി കസനത്തിനായി ജലവിഭവ വകുപ്പ് വിട്ടുതന്നിരിക്കുക യാണ്. ധനകാര്യവകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ, ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിനുമായി നടത്തിയ തുടർ ചർച്ചകൾക്കൊടുവിലാണ് നാലുപതി റ്റാണ്ട് കാലമായുള്ള നാടിന്റെ ആവശ്യം അംഗീകരിച്ചത്. കെ.ഐ.പി ക്യാമ്പസിൽ 80 കോടി ചെലവിൽ സർക്കാർ ഐ.ടി പാർക്ക്, മുനിസിപ്പൽ കാര്യാലയം, ഓപ്പൺ എയർ ആഡിറ്റോറിയം എന്നിവ ഉയരുകയാണ്. ഇതോടൊപ്പം ജലവിഭവ വകുപ്പിൻ്റെ റസ്റ്റ് ഹൗസും മറ്റ് കെട്ടിടങ്ങളും ക്യാമ്പസിനുള്ളിൽ നിർമ്മിക്കപ്പെടും.
മൂന്നു സ്ക്രീനുള്ള തിയേറ്റർ കോംപ്ലക്സ് നെടുവത്തൂരിൽ

കൊട്ടാരക്കരയിൽ പുതിയ സിനിമാ തിയേറ്റർ കോം പ്ലക്സിന്റെ നിർമ്മാണം ആരംഭിക്കുകയാണ്. നെടുവ ത്തൂർ പഞ്ചായത്തിലെകിള്ളൂരിൽ ദേശീയപാതയോട് ചേർന്നാണ് തിയേറ്റർ ആരംഭിക്കുക. കൊട്ടാരക്കര ശ്രീധരൻനായർ-ഭരത് മുരളി കൾചറൽ കോംപ്ലക് സിന്റെ ഭാഗമായാണ് തിയേറ്ററും മിനി ഓഡിറ്റോറി യവും സ്ഥാപിക്കുന്നത്. പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു കഴിഞ്ഞു. 20 കോടിയിലധികം രൂപ മുതൽ മുടക്കിയാണ് തിയേറ്റർ സമുച്ചയമുയരുന്നത്.
കരീപ്ര ഗ്രാമപ്പഞ്ചായത്തിലെ പാടശേഖരങ്ങളുടെയും ഏലാ തോടുകളുടെയും സമഗ്ര വികസനത്തിന് 5.85 കോടി
തളവൂർക്കോണം, കുന്നിൻവട്ടം, മടന്തകോട്, വാക്കനാട് ഏല കളുടെ സമഗ്ര വികസനത്തിന് നബാർഡ് ഫണ്ടിൽ നിന്നുള്ള തുക വിനിയോഗിച്ചു തോടുകൾക്ക് സംരക്ഷണ ഭിത്തി, ട്രാക്ടർ ബ്രിഡ്ജുകൾ, കോൺക്രീറ്റ് ഡ്രെയിനുകൾ, റാമ്പുകൾ, പമ്പ് ഹൗസുകൾ തുടങ്ങിയവ നിർമ്മിക്കുന്നതിന്നുള്ള പദ്ധതി വേനൽക്കാലത്തെ ജലക്ഷാമത്തിന് സൂയിസ് നിർമ്മാണത്തി ലൂടെ പരിഹാരമാകും. പാടശേഖരത്തിലേക്കുള്ള നീരൊഴുക്ക്, വെള്ളപ്പൊക്കം, മണ്ണൊലിപ്പ്, മണ്ണിടിച്ചിൽ മൂലമുള്ള നാശനഷ്ട ങ്ങൾ എന്നിവ ഒരു പരിധിവരെ നിയന്ത്രണ വിധേയമാകും നെൽ കൃഷിയുടെ പ്രോത്സാഹനവും തോട് സംരക്ഷണവുമാണ് ഏലായുടെ സമഗ്ര വികസനത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

