ആധുനിക സൗകര്യങ്ങളുമായി ആശുപത്രികൾ
താലൂക്ക് ആശുപത്രി വികസനത്തിന് കിഫ്ബിയിൽ നിന്നും 66 കോടി
താലൂക്ക് ആശുപത്രിയിൽ പുതിയ ഓക്സിജൻ കോൺസൺട്രേറ്റർ 1.19 കോടി
പുതിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് 4.15 കോടി
സർജിക്കൽ ഐ.സി.യു വിൽ ഓഡിയോഗ്രാം സ്ഥാപിക്കുന്നതിന് 25 ലക്ഷം
.
ഡയാലിസിസ് മെഷീൻ, ബ്ലഡ് സെപ്പറേഷൻ യൂണിറ്റുകൾക്ക് 45 ലക്ഷം
ഭൂമിയേറ്റെടുക്കലിന് 2.19 കോടി
ആയൂർവേദ ആശുപത്രിയുടെ അടിസ്ഥാന വികസനത്തിന് 9.35 കോടി
കുളക്കട സാമൂഹികാരോഗ്യകേന്ദ്രത്തിന് 4 കോടി
നെടുമൺകാവ് കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിന് 2 കോടി
മൈലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് 1.5 കോടി
ഉമ്മന്നൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് 1.5 കോടി
താമരക്കുടി ആയൂർവേദ ആശുപത്രി കെട്ടിടത്തിന് 1.5 കോടി
.
നെടുവത്തൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് 1.5 കോടി
കുളക്കട പ്രാഥമിക ആരോഗ്യകേന്ദ്രത്തെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി,
കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്റർ ആയി ഉയർത്തുന്നതിന് 37.5 ലക്ഷം
ഗവൺമെൻ്റ് ആയുർവേദ ആശുപത്രിയെ ഇന്റഗ്രേറ്റഡ് ആയുഷ് ആശുപത്രിയായി ഉയർത്തി 10.5 കോടി രൂപ ചെലവിൽ നാലുനിലകളിലായി പുതിയ കെട്ടിടം നിർമ്മിക്കും

ആയുഷ് ഇന്റഗ്രേറ്റഡ് ആശുപത്രി നാലുനിലകളിലായി 23,800 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ഇന്റഗ്രേറ്റഡ് ആയുഷ് ആശു പത്രിയുടെ നിർമ്മാണം പുരോഗമിക്കുകയാണ്. 30 കിടക്ക കളുള്ള ആശുപത്രിയിൽ വിപുലമായ സൗകര്യങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. ആയുർവേദ ചികിത്സയ്ക്ക് പുറമേ സിദ്ധ, യോഗ, യൂനാനി, നാച്യുറോപതി ചികിത്സാ സൗകര്യങ്ങളും ഇഷ്ട്ടാ നുസരണം തെരെഞ്ഞെടുക്കത്തക്കരീതിയിലാകും ആയുഷ് ഇൻ്റഗ്രേറ്റഡ് പ്രവർത്തനം.

