ഐ.ടി. നഗരമാകാൻ കൊട്ടാരക്കര
ആയിരം ഐ.ടി. പ്രൊഫഷണലുകൾക്ക് ജോലി ചെയ്യാൻ സൗകര്യമൊരുങ്ങുന്നു.

സോഹോയുടെ റസിഡൻഷ്യൽ ഐ.ടി പാർക്ക്. അന്താരാഷ്ട്ര ഐ ടി കമ്പനിയായ സോഹോ കോർപ്പറേ ഷന്റെ ഇന്ത്യയിലെ രണ്ടാമത്തെറസിഡൻഷ്യൽഐടി ക്യാമ്പസ് നെടുവത്തൂരിൽ പ്രവർത്തനമാരംഭിച്ചു.

ലോകത്തിലെ ഏറ്റവും പ്രധാന ഐ.ടി കമ്പനികളിൽ ഒന്നായ സോഹോ കോർപ്പറേഷൻ്റെ ഇന്ത്യയിലെ രണ്ടാമത്തെ റസിഡ ൻഷ്യൽ ഐ.ടി ക്യാമ്പസ് കൊട്ടാരക്കര നെടുവത്തൂരിൽ മുഖ്യ മന്ത്രി ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ മുൻനിര നഗരങ്ങളുടെ മാതൃകയിൽ കൊട്ടാരക്കരയെയും ഐ.ടി /ഐ.ടി അധിഷ്ഠിത വ്യവസായങ്ങളുടെ ഹബ്ബാക്കി മാറ്റാനുള്ള പദ്ധതികൾക്ക് സോഹോ ക്യാമ്പസ് ഉത്തേജനമാകും. തുടക്കത്തിൽ 250 ജീവ നക്കാരാണ് സോഹോ കാമ്പസിൽ തൊഴിലെടുക്കുന്നത്. പിന്നീട് കൂടുതൽ പേർക്ക് തൊഴിൽ നൽകുന്ന രീതിയിൽ ഇത് വികസി പ്പിക്കും. പ്രാദേശിക പ്രതിഭകളെ കണ്ടെത്തി അത്യാധുനിക സാ ങ്കേതിക വിദ്യകളിൽ പരിശീലനം നൽകുകയും തൊഴിലവസരം സൃഷ്ടിക്കുകയും ചെയ്യുന്നതാണ് സോഹോ കോർപ്പറേഷന്റെ പദ്ധതി.
സർക്കാർ ഐ.ടി. പാർക്ക്

2025-26 ലെ സംസ്ഥാന ബജറ്റിൽ പ്രഖ്യപിച്ച കൊട്ടാരക്കരയി ലെ ഐ.ടി പാർക്കിന് ഭരണാനുമതി ലഭിച്ചു. കൊട്ടാരക്കര രവി നഗറിലെ കെ.ഐ.പി. ക്യാമ്പസ്സിൽ ഒരു മാസത്തിനുള്ളിൽ ഐ.ടി പാർക്കിൻ്റെ ശിലാസ്ഥാപനം നടക്കും. കിഫ്ബിയിൽ നിന്നും 80 കോടി രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കു ന്നത്. ഒരു വർഷത്തിനുള്ളിൽ ഐ.ടി പാർക്ക് ഉദ്ഘാടനം ചെയ്യാനാകും.
വർക്ക് നിയർ ഹോം സെൻ്റർ യാഥാർത്ഥ്യത്തിലേക്ക്.
ഐ.ടി – ഐ.ടി അധിഷ്ഠിതജോലികൾ വീടിനുസമീപമിരുന്ന് നിർവ്വഹിക്കാൻ കഴിയുന്ന വർക്ക് നിയർ ഹോം

സെൻ്ററിന്റെ നിർമാണം കൊട്ടാരക്കരയിൽ പൂർത്തിയാകുന്നു.
200-ലധികം തൊഴിലെടുക്കാൻ പേർക്ക് കഴിയുന്ന സ്ഥാപനം 2025 നവംബറിൽ നാടിന് സമർപ്പിക്കും. പ്രദേശത്തിന്റെ തൊഴിൽ രംഗത്ത് വലിയ മാറ്റം വരുത്താൻ ഈ പദ്ധതിക്കുകഴിയും. ലോകത്തെ വിവിധ കമ്പനി കൾക്ക് വേണ്ടി ഐ.ടി. അധിഷ്ഠിത തൊഴിലുകൾ കൊട്ടാരക്കരയിൽ ജീവിച്ചുകൊണ്ട് തന്നെ നിർവ്വഹിക്കാൻ തദ്ദേശീയർക്ക് ഇതിലൂടെ സാധിക്കും.
കുളക്കടയിലെ മിനി ഐ.ടി. പാർക്ക്

40 സീറ്റുകളുമായി കൊട്ടാരക്കര കുളക്കടയിലെ അസാപ് ലീപ് സെന്ററിൽ ഗ്രേറ്റ് അഫിനിറ്റി എന്ന അന്താരാഷ്ട്ര കമ്പനിയുടെ മിനി ഐ.ടി. പാർക്ക് 3 വർഷമായി പ്രവർത്തിച്ചുവരുന്നു. എൻറോ ൾഡ് ഏജന്റ് കോഴ്സ് പാസായ കൊമേഴ്സ് വിദ്യാർത്ഥികളാണ് പ്രതിവർഷം അഞ്ചരലക്ഷം രൂപ ശമ്പളത്തിൽ ഇവിടെ തൊഴി ലെടുക്കുന്നത്. ബംഗളുരു പോലെയുള്ള വലിയ നഗരങ്ങളിൽ ലഭിക്കുന്ന അതേ ശമ്പളമാണ് കുളക്കടയിലെ ഐ.ടി. പാർക്കി ൽ തൊഴിലെടുക്കുന്നവർക്കും ലഭിക്കുന്നത്. അമേരിക്കൻ കമ്പ നികൾക്ക് വേണ്ടിയുള്ള ടാക്സേഷൻ ജോലികളാണ് ഇവിടെ നിർവ്വഹിക്കപ്പെടുന്നത്.
ഐ.എച്ച്.ആർ.ഡി. ക്യാമ്പസ്സിൽ സോഹോയുടെ ആർ&ഡി സെന്റർ

ലോകത്തിലെ പ്രധാന ഐ.ടി കമ്പനിയായ സോഹോയുടെ റിസർച്ച് ആന്റ് ഡെവലപ്മെൻ്റ് സെൻ്റർ കൊട്ടാരക്കര ഐ. എച്ച്.ആർ.ഡി. ക്യാമ്പസിൽ സ്ഥാപിച്ചു. 40 സീറ്റുകളുള്ള ഈ സെന്റർ കഴിഞ്ഞ രണ്ട് വർഷമായി മികച്ച നിലയിൽ പ്രവർത്തിക്കുന്നു

